കേളപ്പജി പുരസ്‌കാരം പി.വി.ചന്ദ്രന്

Spread the love

ഗുരുവായൂര്‍ ക്ഷേത്രപ്രേവശന സത്യാഗ്രഹ സ്മാരകസമിതിയുടെ 2023 ലെ കേളപ്പജി പുരസ്‌കാരത്തിന് പി.വി.ചന്ദ്രനെ തെരഞ്ഞെടുത്തു. ദേശീയ പ്രസ്ഥാനവുമായി ചേര്‍ന്ന രാ്ര്രഷ്ടീയ-സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന്‍ നേതൃത്വം കൊടുത്ത മാതൃഭൂമി പത്രത്തിന്റെ സാരഥി എന്ന നിലയിലും വാണജ്യ-സേവന രംഗത്തെ ശക്തമായ സാന്നിധ്യമെന്ന നിലയിലും അര നൂറ്റാണ്ടലധികമായുള്ള പി.വി.ചന്ദ്രന്റെ അടയാളപ്പെടുത്തലുകള്‍ നിസ്തുലമാണെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗങ്ങളായ ഡോ. എം ലീലാവതി, സി.രാധാകൃഷ്ണന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ വിലയിരുത്തി. 11111 രൂപ, ശില്പം, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങുന്ന പുരസ്‌കാരം ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 93-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കുമെന്ന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരകസമിതി ചെയര്‍മാന്‍ മൗനയോഗി ഡോ. എ ഹരിനാരായണന്‍, കണ്‍വീനര്‍ ഷാജു പുതൂര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *