സഞ്ജീവനത്തിന്റെ കാൽ നൂറ്റാണ്ട്
“സമ്യക് “ആയ(ശരിയായ) ജീവിതമാണ് സഞ്ജീവനം. അതിന് നമ്മെ പ്രാപ്തമാക്കുന്നതെന്തോ അതാണ് സഞ്ജീവനി. വ്യക്തികളെ ശരിയായ ജീവിതം പരിശീലിപ്പിച്ചുകൊണ്ട് ഗുരുവായൂരിലെ സായി സഞ്ജീവനി ട്രസ്റ്റ് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ആതുര പരിചണം,അദ്ധ്യാത്മിക പ്രവർത്തനം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ഊന്നി കൊണ്ടായിരുന്നു പ്രവർത്തനം. 2024 മേയ് 23 ന് ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പഠനം ആയാസരഹിതമാക്കാൻ കോളേജിൽ ശാസ്ത്രക്‌ളബ്ബുകൾ, വനിതകൾക്ക് പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, അഡ്മിനിസ്ട്രറ്റീവ് വിദ്യാഭ്യാസ രംഗത്ത് പരിശീലനകേന്ദ്രങ്ങൾ, അദ്ധ്യാത്മിക പ്രചരണത്തിന് ഓൺലൈൻ മാധ്യമങ്ങൾ എന്നിവയാണ് പുതിയ പദ്ധതികൾ. മേയ് 23 ട്രസ്റ്റ് അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ ജന്മദിനം കൂടിയായിരുന്നു. ചടങ്ങുകൾ സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. 54 സന്യാസിമാർ സന്നിഹിതരായ യതിപൂജയും നടന്നു.




