തിരുവോണത്തിന്റെ വാമനപക്ഷം

ഹിരണ്യകശിപുവിന്റെ മരണാനന്തരം പ്രഹ്‌ളാദന്‍ വളര്‍ന്നപ്പോള്‍ അസുരചക്രവര്‍ത്തിയായി. അദ്ദേഹം ഭഗവാന്റെ ഭക്തനായതിനാല്‍ അതിശക്തനും കൂടിയായിരുന്നു. വളരെ കാലം ത്രിലോകങ്ങളും ഭരിച്ചശേഷം സ്വര്‍ഗ്ഗം സ്വമേധയാ ദേവന്‍മാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് പ്രഹ്‌ളാദപുത്രനായ വിരോചനന്റെ മകന്‍ ബലി അതീവബലവാനും ധര്‍മ്മബോധമുള്ളവനും ഭക്തനുമായിരുന്നു. തന്റെ മുന്‍ഗാമികളെപ്പോലെത്തന്നെ ബലിയും മൂന്നു … Read More

സഹായം തേടിയെത്തുന്നവരും ഈശ്വരനാണ്;മൗനയോഗി സ്വാമി ഹരിനാരായണന്‍

നമ്മുടെ മുന്നില്‍ സഹായം തേടിവരുന്നവരില്‍ നാം ഈശ്വരനെ ദര്‍ശിച്ചുകൊണ്ടുവേണം അവര്‍ക്ക് സഹായം ചെയ്യേണ്ടതെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 14ന് രാവിലെ ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്ന ഓണാഘോഷപരിപാടിയിലെ ആദ്ധ്യാത്മിക സദസ്സില്‍ അദ്ധ്യക്ഷഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമിജി. നാം മറ്റുള്ളവരെ … Read More

ഗുരുവായൂരില്‍ ഗണേശോത്സവത്തിന് ഒരുക്കമായി

കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള ഗണേശോത്സവത്തിന് ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ സ്ഥലങ്ങളിലേയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ ഇന്നലെ മമ്മിയൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ഹാളില്‍ എത്തിക്കഴിഞ്ഞു. 30 വര്‍ഷമായി നടത്തിവരാറുള്ള ഗണേശോത്സവം ഈ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് ആഘോഷിക്കുന്നത്. അന്നേ … Read More

ഗുരുവായൂരപ്പന്റെ കൃഷണപ്രിയയ്ക്ക് തിരുപ്പതിയില്‍ ആദരം

    ഗുരുവായൂര്‍ സ്വദേശിനിയും ഗുരുവായുരപ്പ ഭക്തയുമായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം. തെലുങ്ക് ഭാഷയിലെ പ്രശസ്ത ഭക്ത കവയത്രിയും സന്യാസിനിയുമായിരുന്ന മാതൃശ്രീ തരിഗൊണ്ട വെങ്കമാംബയുടെ 207-ാം സമാധിദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് 2024 ആഗസ്റ്റ് 13-നാണ് തിരുപ്പതിയില്‍ തിരുമല വെങ്കമാംബ … Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്‌കൂട്ടര്‍

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ സ്‌കൂട്ടര്‍. ടി.വി എസ് ജൂപ്പിറ്റര്‍ ഹൈബ്രിഡ് മോഡല്‍ സ്‌കൂട്ടറാണ് സമര്‍പ്പിച്ചത്. ടിവിഎസ് കമ്പനിയ്ക്കു വേണ്ടിയായിരുന്നു വഴിപാട്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമര്‍പ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയില്‍ വാഹന പൂജക്ക് ശേഷം … Read More

ഭക്തചരിതപുസ്തകം പ്രാശനം ചെയ്തു.

ശ്രീ ഗുരുവായൂരപ്പന്റെ പരമപ്രധാന ഭക്തരായി ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളവരുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. പൂന്താനം നമ്പൂതിരി, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി വില്‍വമംഗലം സ്വാമിയാര്‍, മാനവേദന്‍ രാജ, കുറൂരമ്മ എന്നിവരുടെ സംക്ഷിപ്ത ചരിത്രം ഇംഗ്ലീഷില്‍ രചിച്ച പുസ്തകമാണ് ജന്മാഷ്ടമി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ … Read More

നാളെ ജന്മാഷ്ടമി, അനശ്വരമായ മന്ദഹാസം

എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ കംസന്റെ കാരാഗൃഹത്തില്‍ കരയാതെ പിറന്ന നാള്‍മുതല്‍ കാനനത്തില്‍ ദേഹം ത്യജിക്കും വരെ മായാതെ മങ്ങാതെ നിന്ന ആ മനോഹരമന്ദഹാസം, വെളിപ്പെടുത്താനാഗ്രഹിക്കാത്ത പരമജ്ഞാനത്തിന്റെ പുറംകാഴ്ചയായിരുന്നു. അമ്പാടിയിലെ അത്ഭുതലീലകള്‍ക്കിടയിലും ആ ജ്ഞാനമുണ്ടായിരുന്നു. അമ്പാടി വിട്ടുപോകുമ്പോള്‍ ഭക്തിയുടെ പ്രതിരൂപമായി പ്രിയരാധയെ പ്രതിഷ്ഠിക്കുമ്പോള്‍ … Read More

അഷ്ടമിരോഹിണിക്ക് വിപുലമായ ഒരുക്കങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിന് ഈ വര്‍ഷം വിപുലമായ തയ്യാറെടുപ്പുകൾ. .അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ … Read More