മാടമ്പ് അനുസ്മരണം ജൂൺ 2 ന് നടക്കും
ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണം 2024 ജൂണ്‍ 2 ന് വൈകുന്നേരം 4 മണിക്ക് ഗുരുവായൂര്‍ വടക്കേ നടയിലുള്ള കൃഷ്ണവത്സം റീജന്‍സിയില്‍ വെച്ച് നടക്കും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉൽഘാടനം ചെയ്യും. ഈ വര്‍ഷത്തെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരനും കവിയുമായ രാധാകൃഷ്ണന്‍ കാക്കശേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് പ്രൊഫസർ കുമുദ് ശർമ്മ സമർപ്പിക്കും 10,001 രൂപയും ഫലകവും, പ്രശസ്തി പത്രവും പുരസ്കാര ജേതാവിന് നൽകും. കേരള മുൻ ചീഫ് സിക്രട്ടറി ഡോ വി പി ജോയി ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. അഡ്വ.മുള്ളത്ത് വേണുഗോപാലന്റെ “ഭ്രാന്തൻപാറ”.
ഭരത് കൃഷ്ണന്റെ “Love Agony And A Scintilla of Hope”എന്നീ പുസ്തകങ്ങള്‍ വേദിയിൽ പ്രകാശനം നടത്തും. കവി പി രാമൻ, ഷാജു പുതൂർ, പ്രൊഫ ടി പി സുധാകരൻ, കലാമണ്ഡലം ഡോ. ബാലസുബ്രഹ്മണ്യൻ, പി. ഗോപാലൻ, മനോഹരൻ തിരുനെല്ലൂർ, കുമാരി ഗംഗ ശശിധരൻ, ചുമർ ചിത്ര കലാകാരൻ കെ.യു.കൃഷ്ണകുമാർ എം. കെ. ദേവരാജൻ, കെ.ജെ.ജോണി (കറന്റ് ബുക്സ്) , സുധാകരൻ പാവറട്ടി, സെൻസർ ബോർഡംഗം രാജൻ തറയിൽ, എന്നിവർ സംസാരിക്കും.




