മയക്കമരുന്നിനെതിരെ ജാഗ്രത വേണം;മേജര്‍ രവി

Spread the love

ഗുരുവായുര്‍: രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനമായത് പുതുതലമുറയുടെ മയക്കുമരുന്നിന്റ വര്‍ദ്ധിച്ചു വരുന്ന ഉപഭോഗമാണെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ഷിര്‍ദ്ദിസായി ബാബയുടെ 106-ാമത് മഹാസമാധിദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേജര്‍. ലഹരിയുപയോഗങ്ങള്‍ക്കെതിരായി സാമൂഹ്യ അവബോധം സൃഷ്ടിക്കാന്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ മുന്‍കൈ എടുക്കുണമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാത്മിക സദസ്സ് ഗുരുവായൂര്‍ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബാബയുടെ സമാധിദിനം വിജയദശമി ദിനം കൂടിയായതിനാല്‍ രാവിലെ ഓംകാരം, സുപ്രഭാതം, സത്ചരിത പാരായണം, വിദ്യാരംഭം,സമാധിപൂജ, പൂമൂടല്‍ , ഭജന്‍സ്,അന്നദാനം , വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. സായി ശങ്കരി നൃത്ത കലാകേന്ദ്രത്തിന്റെ തിരുവാതിരക്കളി, നൃത്തശില്പം , മോഹിനിയാട്ടം , എന്നിവ ഉണ്ടായി. മൗനയോഗി സ്വാമി ഹരിനാരായണന്‍, സാധു കൃഷ്ണാനന്ദ സരസ്വതി, മണലൂര്‍ ഗോപിനാഥ്, അശ്വതി ശ്രീകുമാര്‍, അഞ്ജുരജിത്, അരുണ്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *