അനുഷ്ഠാനങ്ങളില്‍ ഉച്ഛനീചത്വങ്ങളില്ല; മൗനയോഗി സ്വാമി ഹരിനാരായണന്
തൃശൂര്‍: സനാതനധര്മ്മാനുഷ്ഠാനങ്ങളില് ഉച്ഛനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മൗനയോഗി സ്വാമി ഹരിനാരായണന് അഭിപ്രായപ്പെട്ടു. തൃശൂര്‍ ഫ്രീ ലൈഫ് ഫൗണ്ടേഷന് ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന വിശ്വ സനാതന ധര്‍മ്മ വേദി സംസ്ഥാന നേതൃ ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ഓരോ സമൂഹവും അവര്‍ക്ക് ലഭ്യമായ രീതികളില്‍ ഈശ്വരാരാധന നടത്തും. അതുകൊണ്ടുതന്നെ ആരാധനാരീതികളിലും അതിനായി ഉപയോഗിക്കുന്ന ഉപചാര പദാര്‍ത്ഥങ്ങളിലും വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവയുടെയെല്ലാം അടിസ്ഥാനത്തില്‍ ഉത്തമമെന്നും അധമമെന്നും തരം തിരിച്ചു പറയുന്നത് അജ്ഞാനം കൊണ്ടുണ്ടാകുന്ന അധര്‍മ്മ ചിന്തയാണ്. ഈ രീതിയെ പാടെ ഇല്ലാതാക്കേണ്ടതാണ്. സനാതന ധര്‍മ്മം എല്ലാ ആരാധനാരീതികളേയും ഉള്‍ക്കൊള്ളുന്നതാണ്. അതൊരിക്കലും സെമിറ്റിക്ക് മതങ്ങളെപ്പോലെ ഏതെങ്കിലും ഒരു സമ്പ്രദായത്തെ മാത്രം അംഗീകരിക്കുക എന്ന രീതി അവലംബിക്കാറില്ല. ഏകമായ സത്യത്തിന്റെ ബഹുരൂപങ്ങളാണ് എല്ലാ ദേവതകളുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വസനാതന ധര്‍മ്മ വേദി വൈസ് പ്രസിഡന്റ് ജയകുമാര്‍ രാജാറാം അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അനില്‍ എസ് നായര്‍ വയനാട് സ്വാഗതവും സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വര്‍ക്കിങ് ചെയര്മാന് രാജ ഗോപാല്‍ വി.സി കരട് രേഖ അവതരിപ്പിച്ചു. ജയപ്രകാശ് കേശവന്, കെ.എം രവീന്ദ്രന് എന്നിവര്‍ ആശംസകള്‍ നടത്തി. എം. ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍ വട്ടോളി, അനീഷ് മുണ്ടക്കയം, രാമനാഥന് തെട്ടിശ്ശേരി, പരമേശ്വരന് നമ്പീശന്, സുരേന്ദ്രന് നായര്‍ മഞ്ഞപ്ര, ടി. ആര് ഷാജി , പി ശ്രീജിത്ത്, ജയപ്രകശ്, ലക്ഷ്മി സുരേഷ്, കെ.ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. സനാതന ധര്‍മ്മം സംബന്ധിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി
ഗ്രന്ഥകാരനും തത്വചിന്തകനുമായ ജയപ്രകാശ് കേശവനെയും, വേദപഠന ആചാര്യനായി വേദ ആചാര്യശ്രീ ശ്രീജിത്ത് ജി എന്നിവരെയും ചുമതലപെടുത്തി.
ദക്ഷിണ കേരള കോര്‍ഡിനേറ്റര്‍ ആയി ജയകുമാര്‍ രാജാറാം, മധ്യ കേരള കോര്‍ഡിനേറ്റര്‍ ആയി രാജഗോപാല്‍, ഉത്തര കേരള കോര്‍ഡിനേറ്റര്‍ ആയി അനില്‍ എസ് നായര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ജില്ലാ കണ്‍വീനര്‍മാരായി സുനില്‍ തളിയില്‍ തിരുവനന്തപുരം -രവീന്ദ്രന് കെ.എം തൃശൂര്‍,അനീഷ് മുണ്ടക്കയം, കോട്ടയം ,സുരേന്ദ്രന്‍നായര്‍ മഞ്ഞപ്ര – എറണ്ണാകുളം, മണികണ്ഠന് -വയനാട്കെ.വി. ശിവരാജ് -പാലക്കാട് തുടങ്ങിയവരെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ജില്ല – താലൂക്ക് തലത്തിലും, സംസ്കൃതവും, വേദങ്ങളും മറ്റ് ആധ്യാത്മിക പഠന കേന്ദ്രങ്ങളും, ക്ലാസുകളും സംഘടിപ്പിക്കുവാനും സംസ്ഥാന നേതൃസംഗമം നവംബര്‍ 3ന് വയനാട് ജില്ലയില്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.കെ. ഭാസ്കരന് കൃതജ്ഞത പറഞ്ഞു.




