സത്യസായീജയന്തിക്ക് മാറ്റുകൂട്ടി സായീരവ ആരവം
ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു .
ഭഗവാന്‍ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 99 ഗായകര്‍ ഒരുമിച്ച് ആരവഗാനമായി പാടി തയ്യാറാക്കിയ സായീരവം എന്ന ഗാനം റീലീസ് ചെയ്തുകൊണ്ട് ബഹു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഭഗവാന്റെ പിറന്നാളാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ സായി മന്ദിരത്തിലായിരുന്നു ആഘോഷങ്ങള്‍. കവി റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് വിജീഷ് മണിയാണ്. ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ പി വി ചന്ദ്രന്‍ മുഖ്യാതിഥിയായി. സായീ സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷതവഹിച്ചു. ഗാനം ഒരേ സമയം 99 ഗായകര്‍ വിവിധ സ്റ്റുഡിയോകളില്‍ പാടി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വേള്‍ഡ് റെക്കോര്‍ഡ് യൂണിയന്റെ അവാര്‍ഡിന് അര്‍ഹമായത്. വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വേള്‍ഡ് റെക്കോര്‍ഡ് യൂണിയന്‍ സി.ഇ. ഒ. ക്രിസ്റ്റഫര്‍ ടെയ്‌ലര്‍ ക്രാഫ്റ്റ് റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി.
പ്രശസ്ത വയലിന്‍ ആര്‍ട്ടിസ്റ്റ് ഗംഗ ശശിധരന്‍ വയലിന്‍ കച്ചേരി അവതരിപ്പിച്ചു. സംവിധായകന്‍ വിജീഷ് മണി , മൗറീഷ്യസ് ട്രേഡ് കമ്മീഷണര്‍ അഡ്വ. ഡോ. പി. കൃഷ്ണദാസ്, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആഘോഷ പരിപാടികളില്‍ പ്രസിത ടീച്ചറും സംഘവും അവതരിപ്പിച്ച രാധാമാധവം നൃത്തശില്പം, മണലൂര്‍ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടന്‍ തുള്ളന്‍ എന്നിവയും വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയും നടന്നു. പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു. കേളപ്പജി പുരസ്‌ക്കാരം ലഭിച്ച പി.വി.ചന്രനെ ചടങ്ങില്‍ ആദരിച്ചു. ട്രസ്റ്റി സബിത രഞ്ജിത്,് സതീഷ്‌കുമാര്‍, വി.പി. ഉണ്ണികൃഷ്ണന്‍, രാമദാസ് ആലത്തി എന്നിവര്‍ നേതൃത്വം നല്‍കി




