വ്യാജലോക്കറ്റ് പരാതി: അന്വേക്ഷണം ആരംഭിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ വ്യാജ ലോക്കറ്റ് വിതരണം ചെയ്തു എന്ന പരാതിയെ തുടർന്ന് ദേവസ്വം അന്വേക്ഷണം ആരംഭിച്ചു.ഇക്കാര്യം വിശദമായി അന്വേഷിക്കാൻ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയനെ ചുമതലപ്പെടുത്തി.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.പാലക്കാട് ജില്ലയിലെ അമ്പലപ്പാറ സ്വദേശി കരുവൻതൊടി പുത്തൻവീട്ടിൽ മോഹൻ ദാസിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ മേയ് 13 ന് മോഹൻദാസ് വാങ്ങിയ സ്വർണ്ണ ലോക്കറ്റ് ജൂൺ 28 ബാങ്കിൽ പണയപ്പെടുത്താൻ കൊണ്ടുപോയപ്പോൾ അത് സ്വർണ്ണമല്ലെന്ന് ബാങ്കിലെ പരിശോധനയിൽ അറിഞ്ഞു എന്നാണ് മോഹൻ ദാസ് പറയുന്നത്. ഇതു സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം, വിജിലൻസ്, ഇന്റലിജൻസ് ബ്യൂറോ, ക്രൈംബ്രാഞ്ച് എന്നിവർക്ക് പരാതികൊടുത്തുതായും പറയുന്നു.




