ഇനി മഴ നനയില്ല,വഴുതി വീഴില്ല.പുതിയ നടപ്പന്തലായി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിക്കെട്ടിന്‍റെ കവാടത്തില്‍ നിന്ന് ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭത്തിനടുത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിന്‍റെ വിഷമം തീര്‍ത്തുകൊണ്ട് അവിടെ പുതിയ നടപ്പന്തല്‍ ഉയരുന്നു. വടക്കേ നടിയിലെയും കിഴക്കേ നടയിലേയും നടപ്പന്തലുകളെ ബന്ധിപ്പിക്കുന്നതാണ് ഇപ്പോള്‍ പണിയുന്ന നടപ്പുര. തിരക്കുള്ള ദിവസങ്ങളില്‍ ഈ പ്രവേശന … Read More

താമരശ്ശേരിയിൽ ഗതാഗതം തുടങ്ങി,സഹായങ്ങൾ എത്തിക്കാം

വയനാട്ടിലേയ്ക്ക് താമരശ്ശേരിയിൽ ഭാഗികമായി ഗതാഗതം തുടങ്ങി. സന്നദ്ധ സേവകരെ കടത്തിവിടുന്നുണ്ട്. സഹായങ്ങൾ എത്തിക്കാം.ലുങ്കി, ഷർട്ട്,നൈറ്റി, ഇന്നർ വെയർ, തോർത്ത്, ഷാൾ, പുതപ്പ്, ബെഡ് ഷീറ്റ് കുട്ടികളുടെ ഡ്രസ്സ്, സാനിറ്ററി പാഡ് തുടങ്ങിയവയൊക്കെ ക്യാമ്പുകളിൽ അത്യാവശ്യമാണ്. സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക.

കാര്‍ഗില്‍ വിജയദിന ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

കാല് നൂറ്റാണ്ട് മുന്നെ നടന്ന ഇന്ത്യാ- പാക്കിസ്ഥാന് കാര്ഗില് യുദ്ധത്തില് ഇന്ത്യ വിജയം വരിച്ചതിന്റെ 25-ാം വാര്ഷീകാഘോഷങ്ങള്ക്ക് നാളെ (ജൂലായ് 26) ഗുരുവായൂരില് തുടക്കമാകും. പൈതൃകം ഗുരുവായൂര് സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് ഒരു വര്ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്. സൈനികരെ ആദരിക്കല്, സൈന്യത്തിന്റെ … Read More

താല്കാലികജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ളഹര്‍ജി സുപ്രീംകോടതി തള്ളി

ഗുരുവായൂര്‍ക്ഷേത്രത്തിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുളള ഒഴിവുകളിലേയ്ക്ക് നിയമനം നടത്താനുള്ള നടപടികള്‍ക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്‍കി. അതേ സമയം നിയമന നടപടികളില്‍ നിലവിലുള്ള താല്ക്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. … Read More

ഗുരുവായൂരില്‍ നൂറ്മീറ്റര്‍ ദൂരംഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നു

വികസനാവശ്യങ്ങള്‍ക്കായി ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റര്‍ ആരത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ച് 2013ല്‍ നിലവില്‍ വന്ന കേന്ദ്ര നിയമപ്രകാരമുള്ള സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2.812 … Read More

ദേവസ്വം പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു രാവിലെ ചാർജിങ്ങ് സ്റ്റേഷൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം … Read More

വ്യാജലോക്കറ്റ് പരാതി: അന്വേക്ഷണം ആരംഭിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ വ്യാജ ലോക്കറ്റ് വിതരണം ചെയ്തു എന്ന പരാതിയെ തുടർന്ന് ദേവസ്വം അന്വേക്ഷണം ആരംഭിച്ചു.ഇക്കാര്യം വിശദമായി അന്വേഷിക്കാൻ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയനെ ചുമതലപ്പെടുത്തി.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ തന്നെ … Read More