ഗുരുവായൂരപ്പന്റെ കൃഷണപ്രിയയ്ക്ക് തിരുപ്പതിയില്‍ ആദരം

    ഗുരുവായൂര്‍ സ്വദേശിനിയും ഗുരുവായുരപ്പ ഭക്തയുമായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം. തെലുങ്ക് ഭാഷയിലെ പ്രശസ്ത ഭക്ത കവയത്രിയും സന്യാസിനിയുമായിരുന്ന മാതൃശ്രീ തരിഗൊണ്ട വെങ്കമാംബയുടെ 207-ാം സമാധിദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് 2024 ആഗസ്റ്റ് 13-നാണ് തിരുപ്പതിയില്‍ തിരുമല വെങ്കമാംബ … Read More

ആനക്കോട്ട ക്ഷേത്രത്തില്‍ ഉത്തരം വയ്പ്

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ശിവ- മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്തരം വയ്പ് ചടങ്ങ് നടന്നു. ഇന്നു രാവിലെയായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ … Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്‌കൂട്ടര്‍

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ സ്‌കൂട്ടര്‍. ടി.വി എസ് ജൂപ്പിറ്റര്‍ ഹൈബ്രിഡ് മോഡല്‍ സ്‌കൂട്ടറാണ് സമര്‍പ്പിച്ചത്. ടിവിഎസ് കമ്പനിയ്ക്കു വേണ്ടിയായിരുന്നു വഴിപാട്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമര്‍പ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയില്‍ വാഹന പൂജക്ക് ശേഷം … Read More

ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി പി.എസ് മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മൈസൂര്‍ സ്വദേശി ഗോപാല്‍ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം … Read More

ഭക്തചരിതപുസ്തകം പ്രാശനം ചെയ്തു.

ശ്രീ ഗുരുവായൂരപ്പന്റെ പരമപ്രധാന ഭക്തരായി ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളവരുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. പൂന്താനം നമ്പൂതിരി, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി വില്‍വമംഗലം സ്വാമിയാര്‍, മാനവേദന്‍ രാജ, കുറൂരമ്മ എന്നിവരുടെ സംക്ഷിപ്ത ചരിത്രം ഇംഗ്ലീഷില്‍ രചിച്ച പുസ്തകമാണ് ജന്മാഷ്ടമി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ … Read More

നാളെ ജന്മാഷ്ടമി, അനശ്വരമായ മന്ദഹാസം

എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ കംസന്റെ കാരാഗൃഹത്തില്‍ കരയാതെ പിറന്ന നാള്‍മുതല്‍ കാനനത്തില്‍ ദേഹം ത്യജിക്കും വരെ മായാതെ മങ്ങാതെ നിന്ന ആ മനോഹരമന്ദഹാസം, വെളിപ്പെടുത്താനാഗ്രഹിക്കാത്ത പരമജ്ഞാനത്തിന്റെ പുറംകാഴ്ചയായിരുന്നു. അമ്പാടിയിലെ അത്ഭുതലീലകള്‍ക്കിടയിലും ആ ജ്ഞാനമുണ്ടായിരുന്നു. അമ്പാടി വിട്ടുപോകുമ്പോള്‍ ഭക്തിയുടെ പ്രതിരൂപമായി പ്രിയരാധയെ പ്രതിഷ്ഠിക്കുമ്പോള്‍ … Read More

അഷ്ടമിരോഹിണിക്ക് വിപുലമായ ഒരുക്കങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിന് ഈ വര്‍ഷം വിപുലമായ തയ്യാറെടുപ്പുകൾ. .അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ … Read More

ക്ഷേത്രകലാ പുരസ്‌കാരം കലാമണ്ഡലം രാമച്ചാക്യാര്‍ക്ക്

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം കൂടിയാട്ടം ആചാര്യന്‍ കലാമണ്ഡലം രാമച്ചാക്യാര്‍ക്ക് സമ്മാനിക്കും. കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും ഫലകവും … Read More

ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം

ഗുരുവായൂര്‍ ആനത്തറവാട്ടിലെ കൊമ്പന്‍ ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം. ഒന്നര പതിറ്റാണ്ടു മുന്നെ കഷ്ടകാലത്തിന് തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പിന് കൊണ്ടുപോയതാണ്. അവിടെ വെച്ച് എന്തോ കാരണത്താല്‍ ശങ്കരനാരായണന്‍ ഒന്നു വിരണ്ടോടി. ആന പേടിച്ചോടിയാലും കോപിച്ചോടിയാലും ജനത്തിന് ഒരുപോലെയാണല്ലോ. കീരീടം സിനിമയിലെ സേതുവിനെപ്പോലെയല്ലെങ്കിലും … Read More

അഷ്ടമി രോഹിണി സപ്താഹം നാളെ മുതല്‍

ഗുരവായൂര്‍ ദേവസ്വം അഷ്ടമിരോഹിണി ആഘോഷങ്ങളോടനുബന്ധിച്ച് നടത്താറുള്ള ഭാഗവത സപ്താഹം നാളെ തുടങ്ങും.അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കല്‍, ആചാര്യവരണം എന്നിവയ്ക്കു ശേഷം ഭാഗവതമാഹാത്മ്യം മുതല്‍ പാരായണം തുടങ്ങും. … Read More