സത്യാഗ്രഹസ്മരണയില്‍ ഗുരുവായൂര്‍

Spread the love

 സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍  പുഷ്പാര്‍ച്ചന

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 93 ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സമര സ്മരണ പുതുക്കി. ഗുരുവായൂര്‍ കിഴക്കേ നട സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു തുടക്കം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ മൗനയോഗി ഡോ. എ.ഹരിനാരായണന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ എം.പി. ടി.എന്‍.പ്രതാപനും സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.പി.വിശ്വനാഥന്‍, സി.മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍,സമിതി ഭാരവാഹികളായ ബാലന്‍ വാറണാട്ട്, സജീവന്‍ നമ്പിയത്ത്,വിവിധ സംഘടനാ പ്രതിനിധികളായ അരവിന്ദന്‍ പല്ലത്ത്,ഒ.കെ.ആര്‍.മണികണ്ഠന്‍,വി.പി.ഉണ്ണികൃഷ്ണന്‍,ആര്‍.ജയകുമാര്‍, വി.അച്യുതകുറുപ്പ്,വി.ബാലകൃഷ്ണന്‍ നായര്‍, എന്‍.പ്രഭാകരന്‍ നായര്‍,രമേഷ് പുതൂര്‍,രവീന്ദ്രന്‍ പൂത്താമ്പുള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *