എൻ.എം.പണിക്കർ ബ്രൂണായ് ഓണററി ട്രേഡ് കമ്മീഷണർ

Spread the love

എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ സ്ഥാപക ചെയർമാനും വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയണിൻ്റെ ഗുഡ്‌വിൽ അംബാസഡറുമായ എൻ.എം.പണിക്കർ, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലെ  ബ്രൂണായ് ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി. ബ്രൂണെയിലെയും ഇന്ത്യയിലെയും ഗവൺമെൻ്റുകൾ നൽകുന്ന ഈ അഭിമാനകരമായ നിയമനം, സമുദ്രയാന വ്യവസായത്തിൽ പണിക്കറുടെ വിപുലമായ അനുഭവവും നേതൃത്വവും, പ്രത്യേകിച്ച് യുഎഇയിലെ വിവിധ മറൈൻ കമ്പനികൾക്ക് അദ്ദേഹം നൽകിയ സംഭാവനകളും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ദേഹത്തിൻ്റെ പങ്കും അംഗീകരിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിൻ്റെയും (എംഇഎ) ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെയും (ഐഇടിഒ) ശുപാർശകളെ തുടർന്നാണ് നിയമനം. ഇത്, അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ പണിക്കർ വഹിച്ച പങ്കിനെ അംഗീകരിക്കുതുമാണ്.
ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ബ്രൂണെ ദാറുസ്സലാം ഹൈക്കമ്മീഷണർ ഹിസ് എക്സലൻസി ഡാറ്റോ അലൈഹുദ്ദീൻ മുഹമ്മദ് താഹയിൽ നിന്ന് ട്രേഡ് കമ്മീഷണർ സ്ഥാനം സ്വീകരിച്ചു. ചടങ്ങിൽ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ (ഐഇടിഒ) പ്രസിഡൻ്റ് ഡോ. ആസിഫ് ഇഖ്ബാൽ, ഐഇടിഒ വൈസ് പ്രസിഡൻ്റ് വാലി കാഷ്വി, മൗനയോഗി സ്വാമി ഹരിനാരായണൻ, വി.സുരേഷ്കുമാർ, പ്രവീൺ കുമാർ, ഡെയ്‌സ് ഇടിക്കുള എൻ. കൃഷ്ണ, അഡ്വ. സുധീർ ബാബു എന്നിവർ പ്രസംഗിച്ചു . ഓണററി ട്രേഡ് കമ്മീഷണർ എന്ന നിലയിൽ, വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, ബ്രൂണെയും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാര കരാറുകൾ സുഗമമാക്കുക തുടങ്ങിയ ചുമതലകൾ പണിക്കർ വഹിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *