വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിജയന്തി ആഘോഷിച്ചു
ഗുരുവായൂര്‍ : ശ്രീമദ് ഭാഗവതം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളില്‍ അനുപേക്ഷണീയമായിത്തീര്ത്ത ഭക്തശിരോമണി
വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിയുടെ 144-ാം ജയന്തി മമ്മിയൂര്‍ ഷിര്ദ്ദിസായിമന്ദിരത്തില് ആഘോഷിച്ചു.
അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടേയും സായി സഞ്ജീവനിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍നടന്ന ചടങ്ങില്‍ വാഴക്കുന്നം തിരുമേനിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
ആഘോഷപരിപാടികള്‍ ഭാഗവത സപ്താഹ യജ്ഞാചാര്യന്‍ ഡോക്ടര്‍ പയ്യന്നൂര്‍ ടി സി ഗോവിന്ദന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സായി സഞ്ജീവിനി ട്രസ്റ്റ് ചെയര്മാന് മൗനയോഗി സ്വാമി ഹരിനാരായണന് അധ്യക്ഷനായിരുന്നു. ആചാര്യ സിപി നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഭക്ത സമിതി ജനറല്‍ സെക്രട്ടറി സജീവന് നമ്പിയത്ത്,പ്രവീണ്‍ പനോന്നേരി, അരുണ്‍ സി. നമ്പ്യാര്‍, കെ സതീദേവി ടീച്ചര്‍, ഷീല സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സബിത രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വാഴകുന്നം കൃതികളുടെ കീര്‍ത്തനാലാപനങ്ങളും അരങ്ങേറി.




