പരിസ്ഥിതിദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദനതൈകള്‍ നല്‍കി
ഗുരുവായൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചന്ദനതൈകള്‍ വിതരണം ചെയ്തു.
വൃക്ഷബോധ സംസ്‌കാരം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി സായി സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ‘ഹരിത ഗീത ‘ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ചന്ദനതൈ വിതരണം ചെയ്തത്.
ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.എസ്. ഷനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പരിസ്ഥിതി സിനിമാ സംവിധായകന്‍ വിജീഷ് മണി മുഖ്യാതിഥിയായി. സായി സഞ്ജീവനി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ട്രസ്റ്റി അരുണ്‍ നമ്പ്യാര്‍, പ്രൊജക്ട് ഡയറക്ടര്‍ കമാല്‍ .പി.എ., ടി.എം. ബാബുരാജ്, നിക്‌സന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സുനില്‍ സ്വാഗതവും
ഹെഡ്മിസ്ട്രസ്സ് ലിജ. സി.പി. നന്ദിയും പറഞ്ഞു




