ആഘോഷങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടരുത്; ബ്രഹ്‌മര്‍ഷി മോഹന്‍ജി
ഗുരുവായൂര്‍:മാറുന്ന കാലഘട്ടത്തിലും മാറാതെ നില്‍ക്കേണ്ട ശാശ്വതമൂല്യങ്ങളെ നമ്മൈ ഓര്‍മപ്പെടുത്തുന്നതാണ് ഉത്സവങ്ങളെന്ന് മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബ്രഹ്‌മര്‍ഷി മോഹന്‍ജി അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ സഞ്ജീവനി ഓണാഘോഷവും സത്സംഗവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ ആഘോഷിക്കുമ്പോള്‍ മാത്രമാണ് ആഘോഷങ്ങള്‍ കാലാതിവര്‍ത്തികളായി നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ അവ നശിച്ച് പോകും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. സംവിധായകന്‍ വിജീഷ് മണി , പ്രശാന്ത് വര്‍മ്മ, സുനില്‍കുമാര്‍ വല്ലച്ചിറ, മുനിസിപ്പല്‍ കൗണ്‍സിലര്‍ രേണുക ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങുകളുടെ ഭാഗമായി അവതാര സങ്കല്‍പ്പത്തില്‍ മഹാഭിഷേകം, ഭജന്‍സ് , പ്രസാദവിതരണം എന്നിവക്ക് സബിതരഞ്ജിത്, സതീഷ് ഗുരുവായൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇരുനൂറ് കുടുംബങ്ങളിലേക്ക് അരി, പല വ്യഞ്ജനങ്ങള്‍ , പച്ചക്കറികള്‍ ഉള്‍പ്പെടുന്ന കിറ്റുകള്‍ വിതരണം ചെയ്തു.ഓണക്കോടികളും വിതരണം ചെയ്തു.പൂക്കള മത്സരം, ഉറിയടി, തീറ്റമത്സരം തുടങ്ങി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു. ഉത്രാട സദ്യയും നടത്തി. മത്സരങ്ങള്‍ക്ക് പോളി ഫ്രാന്‍സിസ്, നവ്യ പ്രേമന്‍, ജോഫി ജോസഫ് , സായി ശ്രീ മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ കലാപരിപാടികളും ഉണ്ടായിരുന്നു.




