ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഗുരുവായൂർ സന്ദർ ശിച്ചു
ഗുരുവായൂരിലെത്തിയ ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഡോ. പി.പി. വാവയ്ക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത ദേവസ്വം സാനിറ്ററി വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ വിഭാഗം ജീവനക്കാർക്കായുള്ള ക്ഷേമപദ്ധതികൾ, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാവിലെ ഒമ്പതുമണിയോടെയാണ് ദേശീയ സഫായി കർമ്മചാരീസ് കമ്മീഷനംഗം ദേവസ്വത്തിലെത്തിയത്.സാനിറ്ററി വർക്കർമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ദേവസ്വം കോൺഫറൻസ് ഹാളിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. .ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. ദേവസ്വം ജീവനക്കാർക്ക് പുറമെ കമ്മീഷൻ്റെ കേരത്തിലെ നോഡൽ ഓഫീസർ, ജില്ലാ ശുചിത്വമിഷൻ ജീവനക്കാൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു




