ഭാഗവത ധര്‍മ്മസൂയത്തിന് നാളെ സമാരംഭം

Spread the love

നിത്യജീവിതത്തില്‍ ഭാഗവതധര്‍മ്മത്തിന്റെ പ്രായോഗിക പ്രസക്തിയെ വിളിച്ചോതുന്ന ഭാഗവത ധര്‍മ്മസൂയം നാളെ സെപ്തംബര്‍ 24 ന് ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷനാകും. വേദ ഗവേഷണകേന്ദ്രം മുന്‍ അദ്ധ്യക്ഷന്‍ വടക്കുംപാട്ട് നാരായണന്‍ മുഖ്യാതിഥിയായിരിക്കും. ഗുരവായൂരപ്പദാസന്‍ വിജു ഗോപാലകൃഷ്ണന്‍നാണ് യജ്ഞാചാര്യന്‍. ഒക്ടോബര്‍ രണ്ടിന് സമാപിക്കുന്ന ധര്‍മ്മസൂയത്തില്‍ വിവിധ ദിവസങ്ങളിലായി ശങ്കു ടി ദാസ്, മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദസരസ്വതി, ആദി മാര്‍ഗ്ഗി മഹാചണ്ഡാളബാബ, പി.ആര്‍ നാഥന്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍, രാധാകൃഷണന്‍ കാക്കശ്ശേരി, ഡോ.കിരണ്‍ ആനന്ദ്, വടക്കുംപാട്ട് നാരായണന്‍, തുടങ്ങിയവര്‍ ഭാഗവതധര്‍മ്മത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും. യോഗേശ്വരനായിരുന്ന ഷിര്‍ദ്ദിസായി ബാബയുടെ സമാധിദിനവും ഗുരുവായൂര്‍ സായീ മന്ദിരത്തിന്റെ പ്രതിഷ്ഠാദിനവും ഒത്തുവരുടന്ന വിജയദശമിയോടനുബന്ധിച്ചാണ് ഈ ധര്‍്മ്മസൂയം.
വിവിധ ദിവസങ്ങളിലായി ജയചന്ദ്രന്‍ ആന്റ് പാര്‍ട്ടിയുടെ സര്‍ഗ്ഗസപര്യ, ഭക്തിഗാനമേള, മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളല്‍, പഴുവില്‍ ഗോകുലം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗോകുലം ഭജന്‍സ്, ശ്രീ ഭാരത നൃത്തകലാക്ഷേത്രത്തിന്റെ രുദ്രമൂകാംബിക നൃത്തശില്പം, കലാമണ്ഡലം ജിഷ്ണുപ്രതാപ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, സായിശങ്കരി ഗുരുവായൂരിന്റെ തിരുവാതിരക്കളി, എന്നിവ അരങ്ങിലെത്തും. വിജയദശമി ദിവസം മഹാഭിഷേകം, സമാധിപൂജ, പൂമൂടല്‍ എന്നിവയുണ്ടാകും. കൂടാതെ എല്ലാ ദിവസവും മൂന്ന് നേരങ്ങളില്‍ അന്നദാനവും ഉണ്ടാകും.
സായീ സഞ്ജീവനി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ട്രസ്റ്റി അരുണ്‍ സി നമ്പ്യാര്‍, ട്രസ്റ്റി സബിത രഞ്ജിത്ത്, ജയപ്രകാശ് കേശവന്‍, ഐ പി രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *