ബാബ; വിശ്വമാനവീകതയുടെ സേവനമാതൃക- കൈതപ്രം
ഗുരുവായൂര്‍: വിശ്വമാനവീകതയുടെ മൂര്‍ത്തരൂപമാണ് സത്യസായി ബാബയുടെ സേവനമാതൃകയെന്ന് പത്മശ്രീ കൈതപ്രം ദാമോധരന് നമ്പൂതിരി അഭിപ്രായപ്പെട്ടു.
സത്യസായി ബാബയുടെ ശതാബ്ദി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്ന ഗുരുവായൂര്‍ നൃത്തോത്സവത്തിന്റെ സമാപന സമ്മേളന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് മൗനയോഗി സ്വാമി ഹരിനാരായണന് അദ്ധ്യക്ഷത വഹിച്ചു.
കൈതപ്രം ദാമോധരന് നമ്പുതിരിയെ പൊന്നാട അണിയിച്ച് ഉപഹാരം നല്കി ചടങ്ങില്‍ ആദരിച്ചു.
പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത് ,സന്തോഷ് ദേശമംഗലം,അരുണ്‍ സി നമ്പ്യാര്‍, സബിത രഞ്ജിത്, മീര കലാക്ഷേത്ര , രേണുക ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് നൃത്തോത്സവം.
നൃത്തോത്സവത്തില്‍ ഇരുനൂറോളം പേര് പങ്കെടുത്തു.
പങ്കെടുത്തവര്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ ബാബയുടെ ജന്മദിനമായ നവമ്പര്‍ 23ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
രാജേഷ് ഒ.വി., ചന്ദ്രന് പി.ടി. സതീഷ് ഗുരുവായൂര്‍ എന്നിവര്‍ നൃത്തോത്സവത്തിന് നേതൃത്വം നല്കി




