ഗെറ്റ് ടുഗെതർ, കരുതലിന്റെ കൂട്ട്

Spread the love

പാവറട്ടിയിലെ ഗുരുവായൂർ സാഹിത്യ ദീപിക സംസ്‌കൃത വിദ്യാപീഠത്തിൽ 1978 മുതൽ 1983 വരെ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മയാണ് “ഗെറ്റ് ടുഗെതർ”. 2018 ലാണ് ഇത് രൂപം കൊണ്ടത്. തുടക്കത്തിൽ പഴയ ഓർമ്മകൾ അയവിറക്കാനും ഒന്നിച്ചുകൂടാനും മാത്രമായിരുന്നു ആ കൂട്ടുകൂടൽ. എന്നാൽ ഒന്നോ രണ്ടോ കൂട്ടുകൂടൽ നടന്നപ്പോൾ 40 വർഷത്തെ അകൽച്ച അലിഞ്ഞില്ലാതായി. കോളേജിലെ വിദ്യാർഥിക്ക്‌ ഒരു പ്രശ്നം ഉണ്ടായാൽ അതിനെ ഒന്നിച്ചു നേരിടുന്ന മാനസീക തലത്തിലേക്ക് അവർ മാറി. പുതിയ ജീവിതാവസ്ഥയിലെ സുഖ ദുഃഖങ്ങൾ അവർ ഒരേ ബഞ്ചിലിരുന്ന് വീണ്ടും പങ്കു വെച്ചു. ഒരു വാഹനാപകടത്തിൽ പെട്ട് പരിക്കേൽക്കുകയും മനോനില തെറ്റുകയും ചെയ്ത ഒരു സാഹപാഠിയുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുത്തുകൊണ്ട് അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതടക്കമുള്ള പ്രവൃത്തികൾ ചെയ്തു. ഇപ്പോൾ “ഗെറ്റ് ടുഗതർ” ഒരു കുടുംബമാണ്. ഇന്ന് അതിന്റെ ആറാം വാർഷികത്തിന് അവർ ഗുരുവായൂരിൽ ഒത്തുകൂടി. അവർക്കെല്ലാം പ്രിയങ്കരിയായ പഴയ അധ്യാപിക, പ്രസന്നടീച്ചറാണ് കെയ്ക്ക് മുറിക്കുന്നത്.