പൂന്താനം ഇല്ലം
ഗുരുവായൂരപ്പന്റെ ഭക്തന്മാരിൽ മഹനീയമായ ഒരു സ്ഥാനമുണ്ട് പൂന്താനം നമ്പൂതിരിയ്ക്ക്.അദ്ദേഹം രചിച്ച ജ്ഞാനപ്പാന ഭക്തികാവ്യമാണെങ്കിലും അതിലെ വളരെയധികം പ്രധാനപ്പെട്ട അദ്ധ്യാത്മിക തത്വങ്ങളെ അതിൽ പ്രകാശിപ്പിക്കുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹത്തിന് മാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ നിരവധി ചരിത്രങ്ങളും പ്രസിദ്ധമാണ്. ഈ ഫോട്ടോയിൽ കാണുന്നതാണ് പൂന്താനം ഇല്ലം. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നിലമ്പൂർ റൂട്ടിൽ പൂന്താനം എന്ന സ്ഥലത്താണ് ഈ ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിന്റെ ഇപ്പോഴത്തെ അവകാശികൾ ഇല്ലവും ക്ഷേത്രവും ഗുരുവായൂർ ദേവസ്വത്തെ ഏൽപ്പിക്കുകയുണ്ടായി. 1999 ആഗസ്റ്റ് 24നാണ് സ്ഥലം ഗുരുവായൂർ ദേവസ്വത്തെ ഏൽപ്പിച്ചത്. അതിനോട് ചേർന്നുള്ള കുറച്ചു സ്ഥലം കൂടി ദേവസ്വം വാങ്ങുകയും അവിടെ സ്മാരകമായി ഇതിനെ ഉചിതമായ രീതിയിൽ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.




