ഇനി മഴ നനയില്ല,വഴുതി വീഴില്ല.പുതിയ നടപ്പന്തലായി

Spread the love

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിക്കെട്ടിന്‍റെ കവാടത്തില്‍ നിന്ന് ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭത്തിനടുത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിന്‍റെ വിഷമം തീര്‍ത്തുകൊണ്ട് അവിടെ പുതിയ നടപ്പന്തല്‍ ഉയരുന്നു. വടക്കേ നടിയിലെയും കിഴക്കേ നടയിലേയും നടപ്പന്തലുകളെ ബന്ധിപ്പിക്കുന്നതാണ് ഇപ്പോള്‍ പണിയുന്ന നടപ്പുര. തിരക്കുള്ള ദിവസങ്ങളില്‍ ഈ പ്രവേശന വഴി ഭക്തര്‍ക്ക് വലിയ സൗകര്യമാണ്. പ്രത്യേകിച്ച് ദീപസ്തംഭത്തനിടുത്ത് നിന്ന് തൊഴുതു പോകുന്നവര്‍ക്ക്. എന്നാല്‍ മഴക്കാലമായാല്‍ മഴകൊള്ളുന്നതു മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതിവീഴാനും സാദ്ധ്യതയുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പന്തലിന്‍റെ പണികള്‍ തീരും. ഭക്തരുടെ തീരെ ചെറിയ വിഷയങ്ങളില്‍ പോലും ശ്രദ്ധവെയ്ക്കുന്ന ഭഗവാന്‍റെ സംസ്കാരം ദേവസ്വം അധികാരികള്‍ ആര്‍ജ്ജിക്കുന്നത് സന്തോഷകരമാണ്. ഈ നടപ്പുര താരതമ്യേന വലിയൊരു പ്രദേശത്തെ ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, ഇത് ശ്രദ്ധയില്‍പ്പെടുകയും ഗൗരവമായി പരിഹരിക്കുകയും ചെയ്യുന്നു എന്ന് സ്വാഗതം ചെയ്യേണ്ടതാണ്. അതോടൊപ്പം വടക്കെ നടയിലെ രുദ്രതീര്‍ത്ഥത്തിന്‍റെ പടിഞ്ഞാറു ഭാഗത്തും വടക്കുഭാഗത്തും ഇത്തരത്തിലുള്ള നടപ്പന്തലുകള്‍ ആവശ്യമാണ്. അങ്ങിനെ ചെയ്താല്‍ പലകാരണങ്ങള്‍ക്കൊണ്ടും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് സ്വസ്തമായി പുറത്ത് നടന്ന് പ്രദക്ഷിണം വെച്ച് തൊഴുതു പോകാം. പ്രസാദകൗണ്ടറുകള്‍ ഇപ്പോള്‍ പുറത്തായതിനാല്‍ വഴിപാട് നടത്താനും തടസ്സമുണ്ടാവില്ല. ഭക്തജനത്തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം ആരാധനാരീതികള്‍ക്ക് പ്രസക്തിയുണ്ട്. വൈകാതെ അതും യാഥാര്‍ത്ഥ്യമാക്കും എന്ന് പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *