ഗുരുവായൂരില്‍ നൂറ്മീറ്റര്‍ ദൂരംഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നു
വികസനാവശ്യങ്ങള്‍ക്കായി ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റര്‍ ആരത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ച് 2013ല്‍ നിലവില്‍ വന്ന കേന്ദ്ര നിയമപ്രകാരമുള്ള സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2.812 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഇത് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമല്ല, മറിച്ച് ഈ ഭുമികള്‍ ഏറ്റെടുക്കുമ്പോള്‍ തദ്ദേശ വാസികള്‍ക്ക് അനുഭവപ്പെടാവുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതക നഷ്ടങ്ങളെക്കുറിച്ച് പഠനം നടത്താനുള്ള വിജ്ഞാപനമാണ്.




