പ്രൊഫ. എസ്.കെ വസന്തനെ ദേവസ്വം ആദരിച്ചു
എഴുത്തച്ഛൻ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ.എസ്.കെ. വസന്തനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിൽ തുടങ്ങിയ രാമായണം ദേശീയ സെമിനാർ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ആദരം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ, മുൻ ചീഫ് സെക്രട്ടറി വി. പി. ജോയ്, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, ചുമർചിത്ര പ0ന കേന്ദ്രം പ്രിൻസിപ്പാൾ എം.നളിൻ ബാബു, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി.കളമെഴുത്തു കലാകാരൻ കല്ലാറ്റ് ആറ്റൂർ കൃഷ്ണദാസിനേയും ചടങ്ങിൽ ഉപഹാരം നൽകി ദേവസ്വം ചെയർമാൻ ആദരിച്ചു.




