ദേവസ്വത്തിന്‍റെ കരുതല്‍,അവധി ദിനങ്ങളില്‍ സുഗമമായ ദർശനം

Spread the love

തുടർച്ചയായ പൊതു അവധി ദിനങ്ങളായ ആഗസ്റ്റ് 18, 20, 25, 26, 28 തീയതികളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടദിവസങ്ങളായ ആഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളിൽ കൂടി സ്പെഷ്യൽ/ വിഐപി ദർശന നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.പൊതുവരി നിൽക്കുന്ന ഭക്തർക്കെല്ലാം സുഗമമായ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധിദിനങ്ങളിൽ പതിവ് ദർശന നിയന്ത്രണം തുടരും. ഈ ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇതോടെ ദർശനത്തിനായി ഭക്തർക്ക് ഒരു മണിക്കൂർ അധികം ലഭിക്കുന്നതാണ്.

ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ആഗസ്റ്റ് 18 ഞായറാഴ്ച പുലർച്ചെ നാലര മണി വരെ മാത്രമേ സ്പെഷ്യൽ/ വി ഐ പി,പ്രാദേശികം, സീനിയർ സിറ്റിസൺ ദർശ സൗകര്യം ഉണ്ടാകുകയുള്ളൂ.. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനവും പുലർച്ചെ നാലര മണിക്ക് അവസാനിപ്പിക്കും. ഇല്ലം നിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. ഇല്ലം നിറ ദിനത്തിൽ ചോറൂൺ കഴിഞ്ഞുള്ള കുഞ്ഞുങ്ങൾക്കുള്ള സ്പെഷ്യൽ ദർശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരും.
ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മ ശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *