രാമായണം സെമിനാർ സമാപിച്ചു
ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്നിരുന്ന രാമായണം ദേശീയ സെമിനാർ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.രാമായണത്തിന്‍റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം.നളിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ഇന്നു നടന്ന സെമിനാറിൽ ദേവസ്വം വേദിക് & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി കേശവൻനമ്പൂതിരി, ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം അസി. പ്രൊഫ: ഡോ.ഇ.കെ. സുധ, ഡോ.മുരളി പുറനാട്ടുകര എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ.വി. അച്ചുതൻകുട്ടി മോഡറേറ്ററായി. സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ചെയർമാൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.




