ഗുരുവായിരില്‍ പുതിയനടപ്പുര സമര്‍പ്പിച്ചു
ഗുരുവായൂര്‍. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തന്റെ മുന്നില്‍ നിന്ന് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് നീളുന്ന നടപ്പുര ഇന്ന് ഭഗവാന് സമര്‍പ്പിച്ചു. തമിഴ്‌നാട് കുഭകോണം ശ്രീഗുരവായുരപ്പന്‍ ഭക്ത സേവാ സംഘമാണ് 45 ലക്ഷം രൂപ ചെലവ് വരുന്ന ഈ വഴിപാട് ചെയ്ത്. 1991 മുതല്‍ തുടര്‍ച്ചായി ഈ സംഘം ഭക്തജനങ്ങള്‍ക്ക് പ്രയോജനമുള്ള വഴിപാടുകള്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ 34 വര്‍ഷമായി മിക്കാവാറും ഓഗസ്റ്റ് എട്ടിനാണ് ഇത്തരം വഴിപാടുകള്‍ ഇവര്‍ സമര്‍പ്പിക്കാറുള്ളത്. കുംഭകോണം ശ്രീ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് പ്രസിഡന്റ് മണിരവി ചന്ദ്രന്റെ നേതൃത്വത്തിലാണ് വഴിപാട്. ദേവസ്വം ചെയര്‍മാനും മറ്റ് ദേവസ്വം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.




