അഷ്ടമിരോഹിണി ആരവങ്ങളായി. വെണ്ണയും അപ്പക്കുടങ്ങളും കണ്ണന്
ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ
ഭാഗമായി ഓഗസ്റ്റ് 16ന് വൈകിട്ട് 5.30ന് ഭക്തജനങ്ങളുടെ വകയായി ഗുരുവായൂരപ്പന് ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും സമര്‍പ്പിച്ചു.
മമ്മിയൂര്‍ ക്ഷേത്രത്തില്‍ വൈകിട്ട് 4.45 ന് വെണ്ണയും അപ്പവും സമര്‍പ്പിച്ച ശേഷം അപ്പം, നറുവെണ്ണ എഴുന്നള്ളിപ്പ് അവിടെ നിന്ന് ആരംഭിച്ചു. നാഗസ്വരം, പഞ്ചവാദ്യം, മുത്തുക്കുടകള്‍, കൊടിക്കൂറകള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. കൃഷ്ണന്, സുദാമാവ്, കൂറൂരമ്മ എന്നീ വേഷങ്ങളോടെ ഭക്തര്‍ അനുഗമിച്ചു. 5.30ന് കിഴക്കേ ഗോപുരനടയിലാണ് ഭഗവാന് ഈ ഉപചാരങ്ങള്‍ സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, ദേവസ്വം ഭരണാധികാരികള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുരുവായൂരപ്പന് സമര്‍പ്പിച്ച അപ്പം ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. വി.പി.ഉണ്ണിക്കൃഷ്ണന്, കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്, സുവര്‍ണ മനോജ് മറ്റ് സമിതി അംഗങ്ങളും നേതൃത്വം നല്കി.




