ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്കൂട്ടര്‍
ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ സ്കൂട്ടര്‍. ടി.വി എസ് ജൂപ്പിറ്റര്‍ ഹൈബ്രിഡ് മോഡല്‍ സ്കൂട്ടറാണ് സമര്‍പ്പിച്ചത്. ടിവിഎസ് കമ്പനിയ്ക്കു വേണ്ടിയായിരുന്നു വഴിപാട്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമര്‍പ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയില്‍ വാഹന പൂജക്ക് ശേഷം ടി.വി.എസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡന്റ് കെ.എന്‍ രാധാകൃഷ്ണന് സ്കൂട്ടറിന്റെ താക്കോലും രേഖകളും ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന് കൈമാറി.ദേവസ്വം ഭരണസമിതി അംഗം ശ്രീ. കെ.പി.വിശ്വനാഥന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, ഡി.എ മാരായ കെ.രാധ, പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ വി.സി.സുനില്‍കുമാര്‍ ,ടി.വി.എസ്. ഉദ്യോഗസ്ഥര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.




