ആനക്കോട്ട ക്ഷേത്രത്തില്‍ ഉത്തരം വയ്പ്
ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ശിവ- മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്തരം വയ്പ് ചടങ്ങ് നടന്നു. ഇന്നു രാവിലെയായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നിര്‍വ്വഹിച്ചത്.
ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി, ഡി.എ കെ.എസ് മായാദേവി ,ദേവസ്വം ജീവനക്കാര്‍ എന്നിന്‍ സന്നിഹിതരായി.
ക്ഷേത്രം നവീകരണ പ്രവൃത്തി കരാറെടുത്തിരിക്കുനത് എറണാകുളം ലാന്റ് മാര്‍ക്ക് ബില്‍ഡേഴ്സാണ്




