നടപ്പന്തലുകളിൽ വിശ്രമത്തിന് വിലക്കില്ല

Spread the love

ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലുകളിൽ വിശ്രമിക്കുന്ന ഭക്തരെ എഴുന്നേൽപ്പിക്കരുതെന്ന് സെക്യൂരിറ്റി സൂപ്പർവൈസർക്കു കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ അറിയിച്ചു. നടപ്പന്തലുകളിൽ വിശ്രമിക്കുന്നവരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സുരക്ഷാ ജീവനക്കാർ ഭക്തരെ ചൂരൽകൊണ്ട് അടിച്ചു എന്നുള്ളത് വെറും ആരോപണമാണെന്ന് ചെയർമാൻ പറഞ്ഞു. ജീവനക്കാരുടെ കയ്യിൽ വടിയോ ചൂരലോ നൽകാറില്ല. ഒരു വിസ്സിൽ മാത്രമാണ് നൽകുന്നത്. അത്‌ ഭക്തരുടെ ശ്രദ്ധകിട്ടാൻ വേണ്ടിയാണ്. ഇത്തരം പ്രചരണങ്ങൾ ആരും വിശ്വസിക്കരുതെന്നും നടപ്പന്തലിൽ ഭക്തർക്ക് ഇനി നിർഭയം വിശ്രമിക്കാം എന്നും ചെയർമാൻ സൂചിപ്പിച്ചു. രാവിലെ മുതൽ ക്യു നിന്ന് ഉച്ചക്ക് അന്നപ്രസാദം കഴിഞ്ഞു ക്ഷീണിച്ചെത്തുന്നവർക്ക് ഈ വിശാലമായ നടപ്പന്തലുകൾ ആശ്വാസമാണ്.