പൂന്താനം ഇല്ലത്ത് 339 കുട്ടികള്‍ ഹരിശ്രീ കുറിച്ചു
ഈ വര്‍ഷത്തെ വിജയദശമി ദിനത്തില്‍ പൂന്താനം ഇല്ലത്ത് 339 കുട്ടികള്‍ ഹരിശ്രീ കുറിച്ചു. ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലത്ത് പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിലെ വിശേഷാല്‍ പൂജക്ക് ശേഷം നടന്ന എഴുത്തിനിരുത്തല്‍ ബ്രഹ്മശ്രീ.മൂത്തേടത് നാരായണന് നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായി .മേലേടത്ത് മന സദാനന്ദന് നമ്പൂതിരി ,ശ്രീമതി രാജി അന്തര്‍ജനം അവണൂര്‍ മന, ആചാര്യ സി പി നായര്‍ ഗുരുവായൂര്‍, ശ്രീ ടി പി നാരായണ പിഷാരോടി ,ശ്രീമതി. വി എം ഇന്ദിര, ശ്രീ മേലാറ്റൂര്‍ രാധാകൃഷ്ണന്, ശ്രീ പി എസ് വിജയകുമാര്‍ ,ശ്രീ മങ്ങോട്ടില്‍ ബാലകൃഷ്ണന് ,ശ്രീ പി വേണുഗോപാലന്‍ മാസ്റ്റര്‍, ശ്രീ കെ എം വിജയന് മാസ്റ്റര്‍ ,എന്നിവരും ആചാര്യന്മാരായി കുരുന്നുകള്‍ക്ക് ആദ്യാക്ഷര മധുരം പകര്‍ന്നു.
….




