ആയുര്‍വേദ സോപ്പുനിര്‍മ്മാണ സൗജന്യപരിശീലനം
ഭിന്നശേഷിക്കാര്‍, അവരെ പരിചരിക്കുന്നവര്‍, വിധവകള്‍, വനിത സ്വയം തൊഴില്‍സംരംഭകര്‍, എന്നിവര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ചഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ആയുര്‍വേദ സോപ്പുനിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 2024ഓക്ടോബര്‍ 19 ന് ഗുരുവായൂരിലാണ് പരിശിലനം നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഗുരുവായൂര്‍ മമ്മിയൂരിലുള്ള സായ് സഞ്ജീവനി ട്രസ്റ്റ് ഓഫീസില്‍ രാവിലെ 10 ന് എത്തി ചേരേണ്ടതാണ്.പേന, പേപ്പര്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. പരിശീലനം 2 മണിക്ക് സമാപിക്കും. 9349495400 എന്ന നമ്പറില്‍ രജി ഫീസ് അയയ്‌ക്കേണ്ടാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2554749, 9349495400 എന്നീ നമ്പറുകളില്‍ വിളിക്കുക. .




