വനിതകള്‍ക്ക് സോപ്പുനിര്‍മ്മാണ സൗജന്യ പരിശീലനം നടത്തി.
വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി
ഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ അവരെ പരിചരിക്കുന്നവര്‍ വിധവകള്‍ വനിത സ്വയം തൊഴില്‍സംരംഭകര്‍ എന്നിവര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച് ആയുര്‍വേദ സോപ്പുകളുടെ നിര്‍മ്മാണ സൗജന്യ പരിശിലനം ഗുരുവായൂരില്‍ നടത്തി. സര്‍ട്ടിഫിക്കറ്റ് വിതരണം പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമിഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. ഇമോസ് ഡയറക്ടര്‍ കെ.കെ. വിദ്യാധരന്‍ ,ടി. രേഖ എന്നിവര്‍ സാങ്കേതിക പരിശീലനത്തിന് നേതൃത്വം നല്‍കി. ട്രസ്റ്റി സബിത രഞ്ജിത്ത്, അഖില ബീഗം എന്നിവര്‍ സംസാരിച്ചു




