കലാപ്രകടനത്തിന്റെ പ്രപഞ്ച വേദി

Spread the love

ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തേയ്ക്ക് നടന്ന ടുക്കുമ്പോൾ കേൾക്കുന്ന ജനാരവത്തിൽ പലപ്പോഴും ഒരു സംഗീതത്തിന്റെ പശ്ചാത്തലം ഉണ്ടാകും. അടുത്തെത്തിയാൽ at ഒരു പക്ഷെ ഉച്ചസ്ഥായിയാകും. സമീപത്തുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വെദിയിലെ കലാസാംസ്കാരിക പ്രകടനങ്ങളിൽ നിന്നാണ് ആ സംഗീതപ്രവാഹം. ശാസ്ത്രീയ നൃത്തത്തിനും സംഗീതത്തിനും പേരുകേട്ട വേദിയാണത്. പതിനാറാം നൂറ്റാണ്ടിലെ ഭഗവത് ഭക്തനും പ്രശസ്ത സംസ്‌കൃത പണ്ഡിതനും കവിയുമായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ പേരിലാണ് ഓഡിറ്റോറിയം. കേരളത്തിൻ്റെ സമ്പന്നമായ അനുഷ്ഠാന പാരമ്പര്യങ്ങളുമായി ബന്ധമുള്ള കലാ പ്രകട നങ്ങൾക്ക് ഇടം നൽകാനാണ് ഓഡിറ്റോറിയം സ്ഥാപിച്ചത്. അക്കാലത്ത് ക്ഷേത്രത്തിനകത്ത് നടന്നിരുന്ന ചെമ്പൈ സംഗീതോത്സവം പിന്നീട് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. അതിന് ശേഷം ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ ഒരു പ്രധാന വേദിയായി ഇത് മാറിയിരിക്കുന്നു. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള നർത്തകർ ഇവിടെ അവതരിപ്പിക്കുന്നു. ഇതിലധികവും കുട്ടികളുടെ പഠന ശേഷമുള്ള അരങ്ങേറ്റമാണ്. ഇന്ത്യൻ നൃത്തരംഗത്തെ ഏറ്റവും ആദരണീയരായ പലരും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വേദിയിൽ എത്തിയിട്ടുണ്ട്.

ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം സമ്പന്നമായ ക്ഷേത്ര പൈതൃകത്തോടും ശാസ്ത്രീയ നൃത്തത്തോടും സംഗീതത്തോടുമുള്ള ഭഗവാന്റെ സ്നേഹത്തിൻ്റെയും അനുഗ്രഹത്തിന്റെയും സാക്ഷ്യപത്രമാണ്.