ഗുരുവായൂര്‍ ദേവസ്വം ഗജദിനം ആചരിച്ചു
ലോക ഗജദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും ആനപ്പാപ്പാൻമാർക്ക് ബോധവൽക്കരണ ശിൽപശാലയും നടത്തി. വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പ0ന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയായിരു – ന്നു പരിപാടി.ദേവസ്വത്തിലെ മികച്ച പാപ്പാൻമാരെ ചടങ്ങിൽ ആദരിച്ചു. കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: കെ.എസ്. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ അധ്യക്ഷനായി.ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എൽ ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി. ഭരണ സമിതി അംഗം വി.ജി.രവീന്ദ്രൻ വിശിഷ്ടാതിഥിയായി.തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ.ടി.എസ്.രാജീവ്, ഡോ.സേതു ലക്ഷ്മി.ഡോ.മുഹമ്മദ് ആസിഫ്, ഡോ.കാർത്തിക് വി കുട്ടൻ, ഡോ.റഹിമുദ്ദീൻ പി കെ ,ഡോ. ചാരുജിത്ത് നാരായണൻ എന്നിവർ സംസാരിച്ചു. ഐ വി എ സംസ്ഥാന സെക്രട്ടറി ഡോ.കെ.ജയരാജ് സ്വാഗതവും ജീവധനം ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്.മായാദേവി നന്ദിയും രേഖപ്പെടുത്തി.ദേവസ്വത്തിലെ നൂറിലേറെ പാപ്പാൻമാർ പങ്കെടുത്ത ശിൽപശാലയിൽ
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഡോ. പി.ബി.ഗിരിദാസ്, ഡോ. ജോയ് സി പി ജോർജ്, ഡോ.കെ.വിവേക് എന്നിവർ സന്നിഹിതരായിരുന്നു. ഗജദിനാചരണത്തിന്റെ ഭാഗമായി ആനയൂട്ടും ഉണ്ടായിരുന്നു.




