പൈതൃകംഗ്രന്ഥശാല പുസ്തകപരിചയം ഒക്ടോബര്‍ 9 ന്

Spread the love

പൈതൃകം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പുസ്തക പരിചയം പരിപാടി ഒക്ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകീട്ട് 4ന് പൈതൃക മന്ദിരത്തില്‍ നടക്കും. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറോപ്പതി സ്റ്റും ഗ്രന്ഥകാരനുമായ ഡോ.പി.എ.രാധാകൃഷ്ണന്‍ മുഖ്യാഥിതിയായിരിക്കും. ഓര്‍ത്തോപ്പതി ഉത്പ്പത്തിയും വികാസവും, നമുക്കൊരു വ്യായാമ രീതി, രോഗം തരാത്ത ഭക്ഷണം എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവാണ് ഡോ: പി.എ.രാധാകൃഷ്ണന്‍. കൂടാതെ പൈതൃകം ഗ്രന്ഥശാലയിലേക്ക് സ്വാമി കൃഷ്ണാനന്ദ സരസ്വതി ഗണേശപുരാണം പുസ്തകം സമര്‍പ്പിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്
പുസ്തക പരിചയം പരിപാടിയില്‍ പങ്കെടുക്കാന്‍ പുസ്തകത്തെ സ്‌നേഹിക്കുന്ന എല്ലാവരോടും പൈതൃകം ഗ്രന്ഥശാല കണ്‍വീനര്‍ കെ.സുഗതന്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9846345553

 

 

Leave a Reply

Your email address will not be published. Required fields are marked *