സായികൃപ കലാപുരസ്‌കാരം മണലൂര്‍ ഗോപിനാഥിന് സമ്മാനിച്ചു
ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വങ്ങള്‍ക്കായി സായി സഞ്ജീവനി ഏര്‍പ്പെടുത്തിയ പ്രഥമ സായി കൃപ കലാ പുരസ്‌ക്കാരത്തിന് മണലൂര്‍ ഗോപിനാഥ്(ഓട്ടന്‍തുള്ളല്‍) അര്‍ഹനായി. പുരസ്‌കാരം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സമ്മാനിച്ചു. പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേജര്‍ രവി മുഖ്യാതിഥി ആയിരുന്നു. വിശ്വകര്‍മ്മ കുല പീഡാധീശ്വര്‍ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി പൊന്നാട അണിയിച്ചു. ഓട്ടന്‍തുള്ളലിനെ കുറിച്ച് സ്‌കോട്ട്‌ലാന്റ് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധമവതരിപ്പിച്ചതും, പകര്‍ന്നാട്ടം എന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്ഷേത്രകലയെ അടുത്തറിയാന്‍ അവസരമുണ്ടാക്കിയതും പുരസ്‌ക്കാര സമിതിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മണലൂര്‍ ഗോപിനാഥ്, അരുണ്‍ നമ്പ്യാര്‍, സബിത രഞ്ജിത്, അശ്വതി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.




