മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍ തുള്ളല്‍ നാളെ
തുള്ളല്‍ കലയുടെ ചരിത്രത്തില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച തുള്ളല്‍ കലാകാരന് മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍ തുള്ളല്‍ നാളെ 5-10- 24 ന് ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതസപ്താഹവേദിയില് അരങ്ങേറും. വൈകീട്ട് ആറു മണിക്കാണ് പരിപാടി. കേരള പോലീസില്‍ സര്‍വീസിലിരുന്ന കാലത്തു തന്നെ ഔദ്യോഗിക ജീവിതത്തിന്റെ പരുപരുത്ത ദിനരാത്രങ്ങളിലും കലയുടെ മാര്‍ദവം അകക്കാമ്പില്‍ സുക്ഷിക്കുക മാത്രമല്ല അതിനെ സമാന്തരമായി വളര്‍ത്തിയെടുക്കാനുള്ള ആര്‍ജ്ജവം കൂടികാണിച്ച കലാകാരനാണ് ശ്രീ ഗോപിനാഥ്. 2018 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മണലൂര്‍ തുള്ളല്‍ കളര്‍ സ്ഥാപിച്ച് ചെണ്ട വാദ്യപഠനം, കളരിപ്പയറ്റ്, ചിത്രംവര,ശാസ്ത്രീയ സംഗീതം, എന്നിവ പഠിപ്പിക്കുന്നതിന് നേതൃത്വം നല്കിവരുന്നു.




