ധ്യാനം വ്യക്തിവികാസത്തിന്; സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി
ഗുരുവായൂര്‍: ധ്യാനം മനുഷ്യന്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും, ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയ യാണെന്ന് വിശ്വകര്‍മ്മകുല പീഠാധീശ്വര്‍ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ഇന്റെര്‍ നാഷ്ണല്‍ മെഡിറ്റേഷന്‍ ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗനയോഗി സ്വാമി ഹരിനാരായണന്‍ ധ്യാനപരിശീലനത്തിന് നേതൃത്വം നല്‍കി. പതിനാലോളം രാജ്യങ്ങളില്‍ നിന്നുള്ള മൗനയോഗ സാധകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഓണ്‍ലൈനിലൂടെയും ധ്യനപരിശീലനത്തില്‍ പങ്കെടുത്തു. ഗോത്രവര്‍ഗ്ഗ ഗായിക വടികിയമ്മയുടെ നേതൃത്വത്തില്‍ ഗോത്ര പ്രാര്‍ത്ഥനയും നൃത്തവും ചടങ്ങിന്റെ ഭാഗമായി. സംവിധായകന്‍ വിജീഷ് മണി , വടികിയമ്മ, അരുണ്‍ നമ്പ്യാര്‍, സബിത രഞ്ജിത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ഭാവന ഉണ്ണി.




