ശ്രീ സത്യസായി ജയന്തിയിൽ സായീരവം

Spread the love

ഗുരുദക്ഷിണയായി ലോക റെക്കോർഡ് ഗാനസമർപ്പണം , ‘ *സായീരവം ” ആയി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 99-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നവമ്പർ 23 ന് ആഘോഷിക്കും. 99-ാമത് ജൻമദിനം പ്രമാണിച്ച് കവി റഫീക് അഹമ്മദ് രചിച്ച് വിജീഷ് മണി സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ഒരേ സമയം 99 ഗായകർ വിവിധ സ്റ്റുഡിയോകളിൽ പാടി സമർപ്പിച്ചതാണ് വേൾഡ് റെക്കോർഡ് യൂണിയൻ്റെ അവാർഡിന് അർഹമായത്. പ്രസ്തുത ഗാനത്തിൻ്റെ റിലീസ് ചടങ്ങിൽ നടക്കും. വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വേൾഡ് റെക്കോർഡ് യൂണിയൻ സി.ഇ. ഒ. ക്രിസ്റ്റഫർ ടെയ്ലർ സമ്മാനിക്കും. സംവിധായകൻ വിജീഷ് മണി , മൗറീഷ്യസ് ട്രേഡ് കമ്മീഷണർ അഡ്വ. ഡോ. പി. കൃഷ്ണദാസ്, ബാംഗ്ലൂർ ഇൻജക്സ് ലാബ് എം.ഡി. സി.എ. അൻസർ,തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മൗനയോഗി സ്വാമി ഹരിനാരായണൻ പ്രഭാഷണം നടത്തും.കാലത്ത് 9 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ പ്രസിത ടീച്ചറും സംഘവും അവതരിപ്പിക്കുന്ന രാധാമാധവം നൃത്തശില്പം, മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൻ എന്നിവയും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവ ഉണ്ടായിരിക്കും. പിറന്നാൾ സദ്യയും ഉണ്ടായിരിക്കും.
പത്ര സമ്മേളനത്തിൽ മൗനയോഗി സ്വാമി ഹരിനാരായണൻ, വിജിഷ് മണി , ട്രസ്റ്റി സബിത രഞ്ജിത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *