ഡോ. ജയന്തി അത്തിക്കലിന് വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരം

Spread the love

ഗുരുവായൂരിലെ അത്തിക്കല്‍ കുടുംബാംഗമായ ഡോ. ജയന്തിഅത്തിക്കല്‍  ഉത്തര്‍പ്രദേശിലെ മലയാളി അസോസിയേഷന്റെ 2025 ലെ വിമന്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ ഗാസിയാബാദിലുള്ള ഫാര്‍മകോപ്പിയ കമ്മീഷന്‍ ഫോര്‍ ഇന്‍ഡ്യന്‍ മെഡിസിന്‍ & ഹോമിയോപ്പതി എന്ന സ്ഥാപനത്തിലെ ഫാര്‍മക്കോഗ്‌നസി വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സൈന്റിഫിക് ഓഫീസറാണ് ഡോ.ജയന്തി. അലോപ്പതി ചികിത്സയ്ക്ക് സമാന്തരമായി ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികളെ പ്രയോജനപ്പെടുത്തി ദേശീയ തലത്തില്‍ ആരോഗ്യപരിരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതാണ് ആയുഷ്മന്ത്രാലയം . ഇരുപത് വര്‍ഷത്തോളം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് ആയി
ഡോ.ജയന്തിസേവനമനുഷ്ഠിച്ചിട്ടുണ്ട്.അദ്ധ്യാപകനായ വിദ്യാധരന്‍ പെരുനെല്ലിയാണ് ഭര്‍ത്താവ്. ലോക വനിത ദിനത്തില്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ (AIMA UP state) പുരസ്‌കാരം സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *