ജന്മലക്ഷ്യത്തിലെത്താന്‍ ഭാഗവതം: സ്വാമി ഹരിനാരായണന്‍
ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജന്മലക്ഷ്യം നേടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രേരണാ സ്രോതസ്സാണ് ശ്രീമദ് ഭാഗവതമെന്ന് ആദിശങ്കര അദ്വൈത അഖാഡ ദേശീയ ജനറല്‍ സിക്രട്ടറി മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. കലാമണ്ഡപം സത്സംഗ സമിതയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധമുഖത്തു പോലും പുഞ്ചിരിയോടെ നിന്ന് തളര്‍ന്നു പോയ അര്‍ജുനനെ തത്ത്വോപദേശത്തിലുടെ കര്‍മ്മ നിരതനാക്കിയ ശ്രീകഷ്ണനായിരിക്കണം നമ്മുടെ കുട്ടികളുടെ ആദര്‍ശപുരുഷന്‍. മഹത്തായ ജീവിതം കെട്ടിപ്പടുക്കാന്‍ ഭാഗവതസന്ദേശങ്ങള്‍ അടുത്തറിയുവാന്‍ കുട്ടികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ പ്രശാന്ത് വര്‍മ്മ മാനസജപലഹരി , പ്രഭാഷകന്‍ വിജു ഗോപാലകൃഷ്ണന്‍ , രമാദേവി കലാമണ്ഡപം, അരുണ്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ജ്ഞാനയജ്ഞത്തിന് രുഗ്മണി അന്തര്‍ജനം ഇടപ്പള്ളി, രാധ അന്തര്‍ജനം കാക്കനാട് എന്നിവര്‍ നേതൃത്വം നല്‍കും




