അഷ്ടമി രോഹിണി സപ്താഹം നാളെ മുതല്‍
ഗുരവായൂര്‍ ദേവസ്വം അഷ്ടമിരോഹിണി ആഘോഷങ്ങളോടനുബന്ധിച്ച് നടത്താറുള്ള ഭാഗവത സപ്താഹം നാളെ തുടങ്ങും.അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കല്‍, ആചാര്യവരണം എന്നിവയ്ക്കു ശേഷം ഭാഗവതമാഹാത്മ്യം മുതല്‍ പാരായണം തുടങ്ങും. എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ പാരായണം തുടങ്ങും.11 മണി മുതല്‍ പ്രഭാഷണവും ഉണ്ടാകും. സപ്താഹം ആഗസ്റ്റ് 29 ന് സമാപിക്കും. ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി ,ഡോ.വി.അച്ച്യുതന്‍ കുട്ടി, മേച്ചേരി ഗോവിന്ദന്‍ നമ്പൂതിരി ,പൊന്നുടക്കം മണികണ്ഠന്‍ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി ,പുതുമന ഊശ്വരന്‍ നമ്പൂതിരി (പൂജകന്‍) എന്നിവരാണ് യജ്ഞാചാര്യന്‍മാര്‍.




