ഗുരുവായൂരില്‍ മഹാഗോപൂജ നടന്നു.
ഗുരുവായൂര്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഗോപൂജ നടന്നു. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നടന്ന ഗോപൂജ നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പി എസ്സ് പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തരകേരളാ അദ്ധ്യക്ഷന്‍ എന്‍ ഹരീന്ദ്രന്‍ സന്ദേശപ്രഭാഷണം നടത്തി. ഗോക്കളെ പൂജിക്കുന്നതും പരിചരിക്കുന്നതും നമുക്ക് പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കാനുള്ള ജീവിത രീതിയാണെന്നും അത് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പോലും നമ്മെ പ്രാപ്തരാക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മൗനയോഗി സ്വാമി ഹരിനാരാണന്‍ അഭിപ്രായപ്പെട്ടു. വയനാട് ദുരന്തത്തില്‍ മനുഷ്യന്‍ കെട്ടിയിട്ട മൃഗങ്ങളാണ് അധികവും അപകടത്തില്‍ പെട്ടത്. ഗോപൂജ നമുക്ക് പ്രകൃതിയോടുക്കാന്‍ സഹായകമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.പശുപാലകര്‍ക്ക് ദക്ഷിണയും പശുക്കള്‍ക്ക് ആഹാരവും നല്‍കി.തുടര്‍ന്ന് ഗോപികാ നൃത്തവും നടന്നു. ടി.ഒ. ബാബു അയോദ്ധ്യ, ഗുരുവായൂര്‍ ഗോകുല ജില്ല കാര്യദര്‍ശി പി.കെ.ശിവദാസ്, തേലമ്പറ്റ കേശവന്‍ നമ്പൂതരി, കെ.എം.പ്രകാശന്‍, ഷമ്മി പനക്കല്‍, എം എസ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ കിഴക്കേ നടയില്‍ നിന്നും ആരംഭിച്ച എഴുന്നെളളിപ്പിനും നാമജപയാത്രയ്ക്കും മൗനയോഗി സ്വാമി ഹരിനാരായണ്‍, ബാലഗോകുലം ഭാരവാഹികളായ പി.കെ.ശിവദാസ്, സി.മാധവപ്രസാദ്, പി.ബി.സുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.




