ശ്രീ ഷിര്‍ദ്ദി സായിബാബയുടെ മഹാസമാധി ദിനാഘോഷം ഗുരുവായൂരില്‍
106-ാമത് മഹാസമാധി ദിനാഘോഷം ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍
ഗുരുവായുര്‍ : ശ്രീ ഷിര്‍ദ്ദി സായിബാബയുടെ 106-ാമത് മഹാസമാധി ദിനാഘോഷം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ ഒക്ടോബര്‍ 12, 13 തിയ്യതികളില്‍ ആഘോഷിക്കും.
12 ന് ശനിയാഴ്ച കാലത്ത് കൊച്ചിന്‍ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തിമിര ശസ്ത്രക്രിയ ക്യാമ്പും കണ്ണുപരിശോധനയും നടക്കും. വൈകീട്ട് 6 ന് വിജീഷ് മണി സംവിധാനം നിര്‍വ്വഹിച്ച , ‘വെളിച്ചപ്പാട്, എന്ന ഡോക്യുഫിഷന്‍ പ്രദര്‍ശനം ഉണ്ടായിരിക്കും. 13 ന് ഞായറാഴ്ച കാലത്ത് 10 ന് ആധ്യാത്മിക സദസ്സ് ഗുരുവായൂര്‍ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. മേജര്‍ രവി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. 13 ന് വിജയദശമി ദിനത്തില്‍ ഓംകാരം, സുപ്രഭാതം, സത്ചരിത പാരായണം, വിദ്യാരംഭം, സമാധിപൂജ, പൂമൂടല്‍ , കീര്‍ത്തനാലപനങ്ങള്‍, അന്നദാനം , വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവകൂടതെ സായി കൃപാ കലാ പുരസ്‌കാര സമര്‍പ്പണവും ഉണ്ടായിരക്കുമെന്ന് സായി സഞ്ജീവനി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ട്രസ്റ്റി അരുണ്‍ നമ്പ്യാര്‍ അറിയിച്ചു.




