ഇനിയും തുറക്കാത്ത കവാടം

Spread the love

ഗുരുവായൂര്‍. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തന്റെ മുന്നില്‍ നിന്ന് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് നീളുന്ന നടപ്പുര ഭഗവാന് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ ഭക്തര്‍ക്ക് അതുവഴിയുള്ള പ്രവേശനം അനുവദിച്ചിട്ടില്ല. കിഴക്കേ നടയിലെ ദീപസ്തംഭത്തിനടുത്തുനിന്ന് ഭഗവതി ക്ഷേത്ര കവാടത്തിലേയ്ക്കും വടക്കെ നടയിലേയ്ക്കും സുഗമമായി നടന്നുപോകാവുന്ന ഒരു നടവഴിയാണത്. മാത്രവുമല്ല ക്ഷേത്രമതിലിനു പുറത്ത് ഭക്തര്‍ നടത്തുന്ന പ്രദക്ഷിണം കടുന്നു പോകുക ഈ വഴിയിലൂടെയാണ്. അവിടെ മഴ നനയാതിരിക്കാനാണ് മേല്‍ക്കൂര നിര്‍മ്മിച്ചത്. ആഗസ്റ്റ് എട്ടാം തിയതി ആഘോഷപൂര്‍വ്വം സമര്‍പ്പിച്ച ഈ നടപ്പന്തല്‍ ഇപ്പോഴും ഭക്തര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ദേവസ്വത്തിന് പലകാരണങ്ങള്‍ ഉണ്ടാകാം. ഒന്നുകില്‍ അതിന്‍റെ പണി ഇനിയും തീര്‍ക്കേണ്ടതുണ്ട്. അങ്ങിനെയാണെങ്കില്‍ അവിടെ പണി നടക്കണം. ഇപ്പോള്‍ ഒരു പണിയും നടക്കുന്നില്ല. മറ്റൊരു കാരണം സെക്യൂരിറ്റിക്കാരുടെ കുറവാകണം. കാരണം കിഴക്കെ ഗോപരത്തിലൂടെ അകത്ത് പ്രവേശിക്കുന്നവര്‍ ക്യൂ കോമ്പക്സില്‍ നിന്ന് അകത്തേക്ക് പോകുന്ന വരിയെ മുറിഞ്ഞു വേണം പുറത്ത് പ്രദക്ഷിണം വെയ്ക്കുന്നവര്‍ കടന്നു പോകാന്‍. ഈ ക്യു ആണെങ്കില്‍ ഇടവിട്ടാണ് തുറന്നു വിടുക. ആ ഇടവേളകളില്‍ പുറത്തു പ്രദിക്ഷിണം വെയ്ക്കുന്നവര്‍ കടന്നു പോകും. അത് നിയന്ത്രക്കണമെങ്കില്‍ കാര്യക്ഷമതയുള്ള സെക്യൂരിറ്റിക്കാര്‍ വേണം. അതിന്‍റെ കുറവ് ദേവസ്വത്തില്‍ ഉണ്ടാകാന്‍ ഇടയില്ല. ഇനി ഇത് അടിയന്തിരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ക്ലോക്ക് റൂമിന്‍റെ മുന്നിലുള്ള കുപ്പിക്കഴുത്ത് വഴിയില്‍ ജനങ്ങള്‍ ഇടികൂടുന്ന അവസ്ഥ വരും. ഇന്ന് അവിടെ ആ തിരക്കുണ്ട്. ഇനി വരുന്നത് ഒഴിവുദിവസങ്ങളാണ്. തമിഴ്‌നാട് കുഭകോണം ശ്രീഗുരവായുരപ്പന്‍ ഭക്ത സേവാ സംഘമാണ് 45 ലക്ഷം രൂപ ചെലവ് വരുന്ന ഈ വഴിപാട് ചെയ്ത്. 1991 മുതല്‍ തുടര്‍ച്ചായി ഈ സംഘം ഭക്തജനങ്ങള്‍ക്ക് പ്രയോജനമുള്ള വഴിപാടുകള്‍ നടത്തിവരുന്നുണ്ട്. എന്നിട്ടും അത് ഭക്തര്‍ക്ക് പ്രയോജനപ്പെടുത്താത് കടുത്ത അനാസ്ഥയാണ് എന്ന് പറയാതിരിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *