താല്കാലികജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ളഹര്ജി സുപ്രീംകോടതി തള്ളി
ഗുരുവായൂര്ക്ഷേത്രത്തിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുളള ഒഴിവുകളിലേയ്ക്ക് നിയമനം നടത്താനുള്ള നടപടികള്‍ക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്കി. അതേ സമയം നിയമന നടപടികളില്‍ നിലവിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. വളരെ കാലമായി താല്‍ക്കാലിക ജീവനക്കാരായി ജോലിചെയ്യുന്നവര്‍ക്ക് പുതിയ നിയമനത്തിന് അപേക്ഷനല്‍കുമ്പോള്‍ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് നല്‍കണം എന്നും ഇവരുടെ പ്രവൃത്തിപരിചയം കണക്കിലെടുക്കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. താല്‍ക്കാലിക ജീവനക്കാരായ തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇരുനൂറ്റിനാല്പത്തിരണ്ട് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.




