സത്യസായിബാബ സമാധിദിനം ആചരിച്ചു
ഗുരുവായൂര്‍: ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ 14-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ആചരിച്ചു.
രാവിലെ ഓംകാരം സുപ്രഭാതം , ഭജന, മഹാഭിഷേകം അന്നദാനം എന്നിവയുണ്ടായിരുന്നു. ശ്രീ സത്യസായി ബാബയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
ചടങ്ങില്‍ സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. സതീഷ് ഗുരുവായൂര്‍, സബിത രഞ്ജിത്, അരുണ്‍ സി നമ്പ്യാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.




