വയനാട്ടിലേയ്ക് സഹായഹസ്തവുമായി സായി സഞ്ജീവനി
ഉരുൾ പൊട്ടലിലും മഴക്കെടുതിയിലും പെട്ടുഴലുന്ന വയനാടിന് സഹായഹസ്തവുമായി സായി സഞ്ജീവനിയുടെ ആദ്യ വാഹനം പുറപ്പെട്ടു.വാർഡ് കൗൺസിലർ രേണുക ശങ്കർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമിഹരിനാരായണൻ അദ്ധ്യക്ഷതവഹിച്ചു . അരുൺ നമ്പ്യാർ , സബിത രഞ്ജിത്ത്, സതീഷ് ഗുരുവായൂർ രഞ്ജിത് രാധാകൃഷ്ണൻ,അനിത ശശിധരൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.ആയിരം പേർക്കുള്ള പുതിയ വസ്ത്രങ്ങൾ, പാക്ക് ചെയ്ത ഭക്ഷണം, അരി തുടങ്ങിയവ ആദ്യഘട്ടത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കും.




