സ്വാമി മൃഡാനന്ദ പുരസ്‌കാരം ആചാര്യശ്രീ രാജേഷിന്
ത്രിശൂര്‍ : ആറാട്ടുപഴ സനാതന ധര്‍മ പരിഷത്തിന്റെ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരത്തിന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ് അര്‍ഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 11 ശനിയാഴ്ച രാവിലെ 9.30 ന് ആറാട്ടുപുഴ സ്വാമി മൃഡാനന്ദ നഗറില്‍ (ശ്രീധര്‍മ്മശാസ്താ ക്ഷേത്രസങ്കേതത്തില്‍) നടക്കുന്ന ഹിന്ദുമഹാസമ്മേളന വേദിയില്‍ വെച്ച് പുരസ്‌കാരം നല്‍കും.
വേദങ്ങളിലെ ജ്ഞാനവിജ്ഞാനങ്ങളെ അധികരിച്ച് 105 ഗ്രന്ഥങ്ങള്‍ രചിക്കുകയും ജാതിലിംഗ ഭേദമന്യേ വേദങ്ങളും വൈദികാചരണങ്ങളും പഠിപ്പിക്കുകയും പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ വൈദിക – ആധ്യാത്മിക രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ആചാര്യശ്രീ രാജേഷിന് പുരസ്‌കാരം നല്‍കുന്നത്.




